വയനാട് വൈത്തിരി താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടന ചടങ്ങില്‍ വെടിക്കെട്ടും ചെണ്ടക്കൊട്ടും. നിരവധി രോഗികള്‍ ആശുപത്രിയിലുള്ള സമയത്താണ് പടക്കം പൊട്ടിച്ചത്. ഉദ്ഘാടനത്തിനായി മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ എത്തിയിരുന്നു. അത്യാഹിത വിഭാഗത്തിന് മുന്നില്‍ ചെണ്ടമേളവും നടത്തി. ഗർഭിണികളും കുട്ടികളുമടക്കം നൂറുകണക്കിനു രോഗികൾ ഈ സമയം ആശുപത്രിയിലുണ്ടായിരുന്നു. എല്ലാവരും ചെവി പൊത്തിപ്പിടിച്ച് അസ്വസ്ഥത മാറ്റുകയായിരുന്നു. സംഭവം വാർത്തയായതോടെ പ്രതികരണവുമായി മന്ത്രി രംഗത്തെത്തി. പടക്കം പൊട്ടിച്ചത് സ്നേഹ പ്രകടനം കൊണ്ടെന്നാണ് മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചത്.