റമസാന്‍ അവസാന പത്തിലേക്ക് കടന്നതോടെ വീടുകളും പള്ളികളുമെല്ലാം കൂടുതല്‍ പ്രാര്‍ഥന മുഖരിതമായി. ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ടമായ ലൈലത്തൂല്‍ ഖദ്റിന്റ രാത്രികള്‍ പ്രതീക്ഷിക്കുന്ന അവസാന പത്തിലെ പ്രാര്‍ഥനകള്‍ക്ക് ഫലമേറെയെന്നാണ് വിശ്വാസം.
ഇനിയുള്ള പത്ത് ദിനങ്ങള്‍ പ്രധാനമാണ്. നോമ്പിലെ ആദ്യ പത്ത് ദിനങ്ങള്‍ അനുഗ്രഹത്തിന്റേതും രണ്ടാമത്തെ പത്ത് പാപമോചനത്തിന്റേയും അവസാന പത്ത് നരകമോചനത്തിന്റേതുമാണ്.റമാസാനിലെ ഏറ്റവും സവിശേഷമായ രാത്രി എന്നറിയപ്പെടുന്ന ലൈലത്തുല്‍ ഖദര്‍ പ്രതീക്ഷിക്കുന്നതും അവസാനപത്തിലാണ്. ഒരായുഷ്കാലത്തെ പ്രാര്‍ഥനകളില്‍ ഏര്‍പ്പെട്ടതിന്റ പുണ്യം ഒറ്റരാത്രി നേടിയെടുക്കാനുള്ള അസുലഭ അവസരമാണ് ലൈലത്തുല്‍ ഖദ്ര്‍.
നമസ്കാരവും പ്രാർഥനകളും ദീർഘിപ്പിക്കുക ഇനിയുള്ള ദിവസത്തിന്‍റെ പ്രത്യേകതയാണ്. സമ്പത്ത് ശുദ്ധീകരണത്തിനായി പാവപ്പെട്ടവർക്കും അർഹരായവർക്കും സക്കാത്ത് നൽകുന്നതിനായി ഏറെ പേരും തിരഞ്ഞെടുക്കുന്നത് ഈ ദിവസങ്ങളാണ്. വ്യക്തികൾ തനിച്ചും സംഘടനകൾ കേന്ദ്രീകൃതമായും സക്കാത്ത് വിതരണം നടത്തും. പ്രാര്‍ഥനകളില്‍ സ്വയം ശുദ്ധീകരിച്ച് പുണ്യ റംസാനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് വിശ്വാസികള്‍.