എറണാകുളം മലയാറ്റൂരിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. പെരിയാർ വൈശ്യൻ കടവിൽ കുളിക്കാൻ ഇറങ്ങിയ നെടുവേലി വീട്ടിൽ ഗംഗ, ഏഴു വയസ്സുള്ള മകൻ ധാർമിക് എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം.
കുളിക്കാൻ ഇറങ്ങി ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെതുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ധാർമിക് പുഴയിൽ പൊങ്ങി കിടക്കുന്നത് കണ്ടത്. ഉടൻനാട്ടുകാർ പുഴയിൽ ഇറങ്ങി ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല