Untitled design - 1

സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവിന്റെ അമേരിക്കൻ സന്ദർശനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. മന്ത്രി തലത്തിൽ പങ്കെടുക്കേണ്ട പരിപാടിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. ലബനനിൽ നടക്കുന്ന യാക്കോബായ സഭ അദ്ധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് സ്ഥാനമേൽക്കുന്ന ചടങ്ങിലും പങ്കെടുത്ത ശേഷം അമേരിക്കയിലേക്ക് പോകാനായിരുന്നു പദ്ധതി.

അമേരിക്കൻ സൊസൈറ്റി ഒാഫ് പബ്ലിക്ക് അഡ്മിനിസ്ട്രേഷന്‍റെ സമ്മേളനത്തിലേക്കാണ് മന്ത്രി പോകാനിരുന്നത്. മാർച്ച് 28 മുതൽ ഏപ്രിൽ ഒന്നു വരെ വാഷിങ്ടൺ ഡിസിയിലാണ് സമ്മേളനം.  

എന്നാല്‍ യു.എസ് യാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചത് അസാധാരണ നടപടിയാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം. അനുമതി നിഷേധിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും അത് സ്വാഭാവികമായി ലഭിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി ഓണ്‍ലൈനായി അവതരിപ്പിക്കാന്‍ സംഘാടകര്‍ അവസരം നല്‍കി. അംഗീകാരം കേന്ദ്രത്തിന്റെ പ്രതിനിധി ഏറ്റുവാങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

ENGLISH SUMMARY:

The Ministry of External Affairs denied permission for Kerala's Industry Minister P. Rajeev to visit the U.S. The Ministry cited that the event was not at the ministerial level. Rajeev had planned to attend the American Society of Public Administration conference in Washington, D.C. from March 28 to April 1.