petta-megha

TOPICS COVERED

 ട്രെയിനിനു മുന്നില്‍ച്ചാടി ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയതിന് പിന്നില്‍ കാമുകന്‍റെ പിന്‍മാറ്റമെന്ന് സൂചന. ഐബിയിലെ തന്നെ ഒരുദ്യോഗസ്ഥനുമായി മേഘയ്ക്ക് അടുപ്പമുണ്ടായിരുന്നുവെന്നും ബന്ധത്തില്‍ നിന്നും അയാള്‍ പിന്‍മാറിയതാണ് ജീവനൊടുക്കാന്‍ കാരണമെന്നും പിതാവിന്‍റെ സഹോദരന്‍ ബിജു പറഞ്ഞു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥ മേഘയെ ഇന്നലെ രാവിലെയാണ് പേട്ട റെയിൽവേ മേൽപാലത്തിനു സമീപത്തെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ മേഘ യൂണിഫോമിൽ തന്നെയായിരുന്നു. . യുവതി ട്രെയിനിന് മുന്നിലേക്കു ചാടുന്നത് ലോക്കോ പൈലറ്റ് കണ്ടതായി പേട്ടയിലെ സ്റ്റേഷൻ മാസ്റ്ററാണ് പൊലീസിനെ അറിയിച്ചത്. പിന്നീടു വന്ന പുണെ–കന്യാകുമാരി എക്സ്പ്രസ് ട്രെയിൻ അരമണിക്കൂറോളം പിടിച്ചിട്ട ശേഷം മൃതദേഹം മാറ്റുകയായിരുന്നു.

ഈഞ്ചയ്ക്കൽ പരക്കുടിയിൽ വാടകയ്ക്കു താമസിക്കുന്ന പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട.അധ്യാപകൻ മധുസൂദനന്‍റെയും പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രന്റെയും ഏകമകളാണ് മേഘ. 24 വയസായിരുന്നു. ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.

ENGLISH SUMMARY:

The family has raised allegations regarding the death of the IB officer who ended his life by jumping in front of a train. Biju, the officer’s uncle, stated that Megha had a close relationship with the IB officer, but he later withdrew from the relationship, which led to her taking this drastic step.