പൊലീസ് പിടിയിലായ അനൂപ്.
മകന്റെ ലഹരി ഉപയോഗം ചോദ്യം ചെയ്ത അമ്മയ്ക്ക് ക്രൂരമര്‍ദനം. തിരുവനന്തപുരം വിതുര മേമല സ്വദേശിയായ 57കാരി മെഴ്സിയാണ് മകന്റെ ക്രൂരമര്‍ദനത്തിന് ഇരയായത്. മകനും പെണ്‍സുഹൃത്തും ചേർന്നാണ് ഇവരെ ആക്രമിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അനൂപ് (23), സുഹൃത്തായ പത്തനംതിട്ട സ്വദേശി സംഗീത ദാസ് എന്നിവരെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു.
ലഹരി ഉപയോഗിക്കുന്നത് വിലക്കിയതിനാണ് പ്രതികള്‍ ചേർന്ന് മേഴ്സിയെ മർദിച്ച് അവശയാക്കി റോഡിലേക്ക് വലിച്ചിഴച്ചത്. മേഴ്സിയുടെ വസ്ത്രങ്ങളടക്കം ഇവര്‍ വലിച്ചു കീറി. ഞായറാഴ്ചയാണ് സംഭവം. അനൂപ് മേഴ്സിയുമായി വഴക്കിടുന്നത് പതിവാണ്. അവര്‍ ധരിച്ചിരുന്ന നൈറ്റിയടക്കം അനൂപും സംഗീതയും ചേര്‍ന്ന് വലിച്ചുകീറിയെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. വെൽഡിംഗ് തൊഴിലാളിയാണ് അനൂപ്. ഇയാള്‍ക്കൊപ്പം കുറച്ച് ദിവസങ്ങളായി സംഗീത ദാസും താമസിക്കുന്നുണ്ട്. ഇരുവരെയും നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.