ശമ്പളമില്ലാതെ അഞ്ചുവര്‍ഷം ജോലി ചെയ്യേണ്ടി വന്നതിനെത്തുടര്‍ന്ന് ആത്മഹത്യചെയ്ത അധ്യാപികയ്ക്ക് നിയമന ഉത്തരവ് നല്‍കി വിദ്യാഭ്യാസ വകുപ്പ്. താമരശേരി സ്വദേശി അലീന ബെന്നിക്കാണ് ഒടുവില്‍ നിയമന ഉത്തരവ് നല്‍കിയത്. ഒന്‍പത് മാസത്തെ ശമ്പള ആനുകൂല്യങ്ങള്‍ അലീനയുടെ കുടുംബത്തിന് ലഭിക്കും.
വളവനാനിക്കൽ ബെന്നിയുടെ മകളും കോടഞ്ചേരി സെന്റ് ജോസഫ്സ് എൽപി സ്കൂൾ അധ്യാപികയുമായ അലീനയെ (30) വീടിനുള്ളിലാണു മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി ലഭിച്ച് 5 വർഷം കഴിഞ്ഞിട്ടും ജോലി സ്ഥിരപ്പെട്ടു ശമ്പളം ലഭിക്കാത്തതിൽ അലീന കടുത്ത മാനസിക സമ്മർദത്തിലായിരുന്നു.
നസ്രത്ത് യുപി സ്കൂളിൽ നാലു വർഷം ജോലി ചെയ്ത അലീന കഴിഞ്ഞ ജൂണിലാണ് കോടഞ്ചേരി സ്കൂളിലേക്കു മാറിയത്. സ്കൂളിൽ എത്താതിരുന്നതിനെ തുടർന്ന് പ്രധാനാധ്യാപകൻ വീട്ടുകാരെ വിളിച്ച് വിവരം പറഞ്ഞു. തുടർന്നു നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.