trivandrum-runway

TOPICS COVERED

തിരുവനന്തപുരം വിമാനത്താവളത്തിലെ വിമാനസര്‍വീസുകള്‍ നാളെ മുതല്‍ സാധാരണ നിലയിലേക്ക്.  75 ദിവസമായി അറ്റകുറ്റപ്പണി നടക്കുകയായിരുന്ന റണ്‍വേയുടെ റീകാര്‍പെറ്റിങ് പൂര്‍ത്തിയായതോടെയാണ് വിമാനസര്‍വീസുകള്‍ സാധാരണ നിലയിലാകുന്നത് . ദക്ഷിണേന്ത്യയിലെ  ഏറ്റവും വേഗത്തിൽ പൂർത്തിയാക്കിയ റൺവേ റീ കാർപ്പറ്റിങ് ആണെന്ന് വിമാനത്താവള കമ്പനി അറിയിച്ചു.

​ജനുവരി 14 മുതലാണ്  വിമാനസര്‍വീസുകള്‍ ക്രമീകരിച്ച റണ്‍വേയില്‍ അറ്റകുറ്റപ്പണികള്‍ നടന്നത്. 3.4 കിലോമീറ്റർ നീളവും 60 മീറ്റർ വീതിയുമുള്ള റൺവേയാണ്  പുതുക്കി പണിതത്.  75 ദിവസമായി 15 മണിക്കൂര്‍ മാത്രമാണ് വിമാന സര്‍വീസുകള്‍ നടന്നിരുന്നതെങ്കിലും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്തവിധം  സര്‍വീസുകള്‍ ക്രമീകരിച്ചിരുന്നു.  50,000 മെട്രിക് ടൺ അസ്ഫാൽറ്റ് ഉപയോഗിച്ചാണ് റീകര്‍പെറ്റിങ് പൂര്‍ത്തിയാക്കിയത് . 150 കിലോമീറ്റർ ഡക്റ്റ് പൈപ്പുകൾ സ്ഥാപിച്ചു 5.5 ലക്ഷം ചതുരശ്ര മീറ്റർ ഗ്രേഡഡ് സ്ട്രിപ്പ് ഏരിയ അപ്‌ഗ്രഡേഷനും .500 ജീവനക്കാരും തൊഴിലാളികളും 200-ലധികം അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ചാണ് അറ്റകുറ്റപ്പണി  പൂർത്തിയാക്കിയത്. വിമാനത്താവളത്തിലെ റൺവേ അവസാനമായി റീകാർപെറ്റ് ചെയ്തത് 10 വര്‍ഷം മുന്‍പായിരുന്നു. 

ENGLISH SUMMARY:

Flight services at Thiruvananthapuram Airport will return to normal from tomorrow. The services are resuming after the completion of runway recarpeting, which had been ongoing for 75 days.According to the airport company, this is the fastest runway recarpeting project completed in South India.