cm-meeting

കുട്ടികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ നിര്‍ദേശവുമായി മുഖ്യമന്ത്രി. ഇതിന്റെ ഭാഗമായി സ്കൂളുകളില്‍ സൂംബ ഡാന്‍സ് തുടങ്ങാം. കുട്ടികളുടെ മാനസിക സമ്മർദം കുറയ്ക്കാനാകും. അടുത്ത വര്‍ഷം തുടങ്ങാമോ എന്ന് വിദ്യാഭ്യാസമന്ത്രി പരിശോധിക്കണം. അധ്യാപക പരിശീലനത്തിൽ മാറ്റം വേണോയെന്ന് ആലോചിക്കണം. 

സമൂഹത്തെ ഉൾക്കൊള്ളുന്ന തരത്തിൽ പാഠ്യപദ്ധതി മാറണം. കുട്ടികളുടെ തെറ്റ് അധ്യാപകൻ ചൂണ്ടിക്കാണിച്ചാൽ അധ്യാപകനെ പ്രതിയാക്കുന്ന രീതി മാതാപിതാക്കൾ മാറ്റണം.  സിനിമയിലെ വയലൻസ് കാഴ്ചകൾക്ക് കുട്ടികളെ വിട്ടു കൊടുക്കരുത്. നിയമനടപടിക്കൊപ്പം ജീവിതത്തിലെക്ക് തിരികെ കൊണ്ടുവരുന്നതാവും സർക്കാർ സമീപനം

കുട്ടികളിലും യുവജനങ്ങള്‍ക്കും ഇടയില്‍ വ്യാപകമാകുന്ന ലഹരി ഉപയോഗം അക്രമവാസന എന്നിവ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച  യോഗത്തിലായിരുന്നു തീരുമാനം. പ്രശ്ന പരിഹാരത്തിന് സര്‍ക്കാര്‍ കര്‍മ പദ്ദതിതയ്യാറാക്കിവരികയാണ്. ഇതിന്റെ ഭാഗമായാണ് വിദ്യാര്‍ഥി, യുവജന സംഘടനാ പ്രതിനിധികള്‍, അധ്യാപകസംഘടനകള്‍, രക്ഷാകര്‍തൃ സഘടനകള്‍, സിനിമ, സാംസ്ക്കാരിക, മാധ്യമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരുടെ യോഗം ചേര്‍ന്നത്.  നിയമസഭയിലെ ശങ്കരനാരായണന്‍തമ്പി ലൗഞ്ചിലായിരുന്നു യോഗം

ENGLISH SUMMARY: