മിനിമം മാര്‍ക്ക് ലഭിക്കാത്ത എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സേ പരീക്ഷ നടത്തുന്നത് കൃത്യമായ പഠനം നടത്താതെയെന്ന് പ്രതിപക്ഷ അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ.. പത്തുദിവസത്തെ സ്പെഷല്‍ ക്ലാസ് കൊണ്ട് ഒരു കുട്ടിയുടേയും പഠനനിലവാരം മെച്ചപ്പെടുത്താനാകില്ലെന്നും മിനിമം മാര്‍ക്ക് ലഭിച്ചില്ലെങ്കിലും ഒന്‍പതാംക്ലാസിലേക്ക് ജയിപ്പിച്ച് വിടാനാണെങ്കില്‍ പിന്നെ എന്തിനാണ് സേ പരീക്ഷയെന്നും അധ്യാപകര്‍ ചോദിക്കുന്നു.
പൊതുപരീക്ഷയില്‍ 30 ശതമാനം മാര്‍ക്ക് നേടാനാകാത്തവര്‍ക്കായാണ് സേ പരീക്ഷ. ഇതിനായി ഏപ്രില്‍ നാലിന് മുമ്പ് എട്ടാം ക്ലാസിലെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കണം. മിനിമം മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് 10 ദിവസം സെപ്ഷ്യല്‍ ക്ലാസുകള്‍ നടത്തണം. ഇതാണ് വിദ്യാഭ്യാസ വകുപ്പിന്റ നിര്‍ദേശം എന്നാല്‍ ഇത് കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ സഹായകമാവില്ലെന്നാണ് കെ പി എസ് ടി എയുടെ നിലപാട്
പത്തുദിവസം കൊണ്ട് ഒരാളുടേയും പഠനനിലവാരം മെച്ചപ്പെടുത്താന്‍ കഴിയില്ല. 10 മാസം കൊണ്ട് പഠിച്ചുതീര്‍ക്കേണ്ട കാര്യങ്ങള്‍ 10 ദിവസം കൊണ്ട് തീരുമെങ്കില്‍ സ്കൂളില്‍ പോവുന്നത് എന്തിനെന്ന ചിന്ത വിദ്യാര്‍ഥികളില്‍ ഉണ്ടാകും. ഏപ്രിലില്‍ എസ്‌എസ്എല്‍സി മൂല്യനിര്‍ണയ ക്യാമ്പുകള്‍ ആരംഭിക്കണമെന്നിരിക്കെ അധ്യാപകര്‍ക്ക് ജോലിഭാരം കൂടുമെന്നും പുനപരീക്ഷയ്ക്ക് ആര് ചോദ്യങ്ങള്‍ തയ്യാറാക്കുമെന്നതില്‍ പോലും കൃത്യമായ നിര്‍ദേശമില്ലെന്നും കെ പി എസ് ടി എ പറയുന്നു.