asha-workers-3

സെക്രട്ടേറിയറ്റിന് മുന്നില്‍ മുടി മുറിച്ച് 'ആശ'മാരുടെ പ്രതിഷേധം. വേതനവർധന ആവശ്യപ്പെട്ട് 50 ദിവസമായി തുടരുന്ന സമരത്തിനോട് അനുകൂല സമീപനം ഉണ്ടാകാത്ത സാഹചര്യത്തിലാണു സമരം കടുപ്പിച്ച് മുടിമുറിക്കൽ പ്രതിഷേധത്തിലേക്ക് കടക്കാൻ ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചത്. ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇപ്പോള്‍ ഞങ്ങള്‍ മുടി മുറിച്ചുമാറ്റുന്നു. ഇനി സര്‍ക്കാര്‍ ഞങ്ങളുടെ തല വെട്ടിമാറ്റട്ടെ എന്നാണ്  സമരക്കാരുടെ മുദ്രാവാക്യം.

അധികാരികളുടെ കണ്ണുതുറപ്പിക്കാൻ വേണ്ടിയാണ് ഇത്തരമൊരു പ്രതിഷേധമെന്ന്  സമരസമിതി നേതാവ് എസ്.മിനി പറഞ്ഞു. പ്രതിഷേധത്തിന്‍റെ ഭാഗമായി ആദ്യം മുടി അഴിച്ചിട്ട് പ്രകടനം നടത്തി. പിന്നാലെ മുടി മുറിച്ച് പ്രതിഷേധിച്ചു. ഒരാൾ തല മുണ്ഡനം ചെയ്തു. തുടര്‍ന്ന് മറ്റുള്ളവരും മുടിമുറിച്ചു. പലരും വിതുമ്പിക്കരയുകയായിരുന്നു.  

asha-mudi-3

മുലക്കരത്തിന് എതിരെ മുല ഛേദിച്ച് നടത്തിയ സമരത്തെക്കുറിച്ചൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. ആത്മാഭിമാനത്തിനു വേണ്ടിയാണ് ഈ സമരമെന്നും മിനി പറഞ്ഞു. അധികാരികളുടെ മുന്നിൽ അടിമയായി നിന്നു പണിയെടുത്താൽ കിട്ടുന്ന 232 രൂപ വർധിപ്പിക്കണമെന്നാണ് ആവശ്യമെന്നും മിനി പറഞ്ഞു. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്നും എത്ര ദിവസം കഴിഞ്ഞാലും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും സമരസമിതി നേതാവ് എം.എ.ബിന്ദു പറഞ്ഞു.

ENGLISH SUMMARY:

'ASHAs' protest by cutting their hair in front of the secretariat. The Asha Health Workers Association decided to intensify the strike and go into a hair-cutting protest after the 50-day-long strike demanding a wage hike failed to yield any positive response. The strike is aimed at increasing the honorarium of the Ashas and introducing pensions. Now we are cutting our hair. Now let the government chop off our heads. The Asha workers are protesting by cutting their hair.