കേന്ദ്രമന്ത്രിയുമായുള്ള വീണാ ജോർജിന്റെ ചർച്ചയിൽ പുതുമയില്ലെന്ന് ആശാസമരസമിതി. ഓണറേറിയം വർധിപ്പിക്കുന്ന കാര്യത്തിൽ ഒന്നും പറയാതിരുന്ന മന്ത്രിയുടെ പ്രസ്താവനയിൽ നിരാശയെന്നും സമരസമിതി. അതേസമയം, കോൺഗ്രസിന്റെ സമ്മർദ്ദത്തിന് വഴങ്ങി നിലപാട് തിരുത്തി ആശാസമരത്തെ പിന്തുണയ്ക്കാൻ ഐ.എൻ.ടിയുസി തീരുമാനിച്ചു.
ചർച്ച കഴിഞ്ഞ് മന്ത്രിയുടെ പ്രതികരണം മുഴുവൻ കേട്ടശേഷം കടുത്ത നിരാശ പങ്കുവച്ചു സമരസമതി. പക്ഷേ ഇതുകൊണ്ടൊന്നും സമരം അവസാനിപ്പിക്കില്ല.
സമരത്തിന് പിന്തുണയുമായി കോൺഗ്രസ് പ്രവർത്തകർ തലമുണ്ഡനം ചെയ്ത് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. സമരത്തിന് കോൺഗ്രസ് പരസ്യപിന്തുണ നൽകുമ്പോൾ വിരുദ്ധ നിലപാടുമായി നിന്ന ഐ.എൻ.ടി.യു.സി ഒടുവിൽ നിലപാട് മാറ്റി. തൊഴിലാളി താൽപര്യപരമായി വിയോജിപ്പുണ്ടെങ്കിലും സമരത്തെ പിന്തുണയ്ക്കുകയാണെന്നും ചർച്ചയ്ക്ക് വിളിച്ച് പരിഹാരം കാണണമെന്നും ആർ.ചന്ദ്രശേഖരൻ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. വി.ഡി.സതീശനും കെ.സി.വേണുഗോപാൽ കടുത്ത നിലപാട് എടുത്തതോടെയാണ് ചന്ദ്രശേഖരൻ സർക്കാർ അനുകൂല സമീപനം താൽക്കാലികമായി അവസാനിപ്പിച്ചത്.