asha-strike

TOPICS COVERED

ആശാ വര്‍ക്കര്‍മാരുമായുള്ള ചര്‍ച്ച നാളെയും തുടരും. വേതനപരിഷ്കാരം പഠിക്കാന്‍ സമിതിയെ നിയോഗിക്കാമെന്ന് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. സമിതിക്കുമുന്നില്‍ ഉപാധികളുണ്ടെന്ന് യൂണിയനുകള്‍ അറിയിച്ചു. സമരക്കാരെ പ്രതിനിധീകരിച്ച് നാലുപേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വിവിധ യൂണിയന്‍ പ്രതിനിധികളും പങ്കെടുത്തു. 

അതേസമയം, സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ തൃപ്തരല്ലെന്ന് സമരസമിതി അറിയിച്ചു. കമ്മിറ്റിയെ വയ്ക്കാമെന്ന തീരുമാനം സ്വീകാര്യമല്ല. കഴിഞ്ഞ ചര്‍ച്ചകളില്‍ കേട്ടതാണ് ഇന്നും പറഞ്ഞത്. സമരം ശക്തമായി മുന്നോട്ട് പോകും . ഓണറേറിയും 3000 രൂപ എങ്കിലും കൂട്ടണം. ചര്‍ച്ചയ്്ക്ക് വിളിച്ചാല്‍ ഇനിയും പോകുമെന്ന് ആശമാര്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

Government says it will study and implement wage reform; ASAs reject it; discussions will continue