kerala-university-mba-exam-revised

എഴുപത്തിയൊന്ന് വിദ്യാര്‍ഥിളുടെ  ഉത്തരകടലാസുകള്‍  നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് എംബിഎ പ്രോജക്ട് ഫിനാന്‍സ് പരീക്ഷ വീണ്ടും നടത്താന്‍ കേരള സര്‍വകലാശാലയുടെ തീരുമാനം. നടപടി കണ്ണില്‍ പൊടിയിടാനെന്നും കോടതിയെ സമീപിക്കുമെന്നും  വിദ്യാര്‍ഥികള്‍ അറിയിച്ചു.  വീഴ്ച വരുത്തിയ അധ്യാപകനെ പരീക്ഷാ ചുമതലകളില്‍ നിന്ന് ഡീബാര്‍ചെയ്യാനും വിസി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗം തീരുമാനിച്ചു. 

ഏഴാം തീയതി നടത്തുന്ന പരീക്ഷക്ക് എത്താന്‍ കഴിയാതെ വന്നാല്‍ എംബി.എ വിദ്യാര്‍ഥികള്‍ക്ക് 22ന് പരീക്ഷ എഴുതാനുള്ള ഒരു അവസരം കൂടി നല്‍കും. മറ്റ് വിഷയങ്ങളുടെ മാര്‍ക്കിന്‍റെ ശരാശരി കണക്കാക്കി നല്‍കുന്നത് വിദ്യാര്‍ഥികളുടെ ഭാവിക്ക് നല്ലതല്ലെന്നും വിസി പറഞ്ഞു. 

വിദ്യാര്‍ഥികള്‍ കോടതിയിലേക്ക് പോയാല്‍ വിഷയ കുഴയും. അതേസമയം ജനുവരി 14 ന് ഉത്തരകടലാസുകള്‍ നഷ്ടപ്പെട്ടു എന്നറിഞ്ഞിട്ടും സര്‍വകലാശാല പരീക്ഷാ വിഭാഗവും  സിന്‍ഡിക്കേറ്റ് ഉപസമിതിയും രണ്ടരമാസം മറച്ചുവെച്ചു എനന്തിന് ഉത്തരമില്ല.  വലിയ പിഴ എന്നുമാത്രമാണ് വിസിക്ക് പറയാനുള്ളത്. സര്‍വകലാശാല ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ഇതുവരെ തുടര്‍നടപടികളായിട്ടില്ല.