കോതമംഗലം വടാട്ടുപാറ പലവൻപടിയിൽ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു. കാലടി മല്ലശേരി സ്വദേശി അബു ഫായിസ് , ആലുവ എടത്തല വടക്കേതോലക്കര സ്വദേശി സിദ്ധിഖ് എന്നിവരാണ് മരിച്ചത്. ആലുവയിൽനിന്ന് വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തിലുള്ളവരാണ് അപകടത്തിൽപ്പെട്ടത്.
കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും പൊലീസും എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും ബന്ധുക്കളാണ്