റീ എഡിറ്റഡ് എമ്പുരാന്‍ ഇന്ന് പ്രേഷകരിലേക്ക്. വിവാദങ്ങളെ തുടർന്ന് പ്രധാന വില്ലന്റെ പേരുമാറ്റം ഉള്‍പ്പെടെ രണ്ടുമിനിറ്റ് എട്ട് സെക്കന്‍ഡ് ആണ് വെട്ടിയത്. ഇതോടെ, ഇന്റർവെല്ലിന് മുൻപ് ഒരു മണിക്കൂർ 38 മിനിറ്റ് വരെയുള്ള ഭാഗം ഒരു മണിക്കൂർ 36 ആയി ചുരുങ്ങി. പ്രധാന വില്ലൻ കഥാപാത്രത്തിന്‍റെ പേര് ബൽരാജ് ബജ്‌രംഗി എന്നതിനു പകരം 'ബൽദേവ്' എന്നാക്കി. സ്ത്രീകളോടുള്ള അക്രമം, മത ചിഹ്നങ്ങൾ, എൻ ഐ എ യുടെ ബോർഡ് തുടങ്ങിയവ കാണിക്കുന്ന സീനുകളും വെട്ടി മാറ്റിയിട്ടുണ്ട്.
അതേസമയം, എമ്പുരാൻ സിനിമക്കെതിരെ പെരിയാർ വൈഗ ഇറിഗേഷൻ കർഷകസംഘം ഇന്ന് പ്രതിഷേധിക്കും. നിർമാതാവ് ഗോകുലം ഗോപാലന്റെ തമിഴ്നാട് കമ്പത്തെ ധനകാര്യ സ്ഥാപനത്തിന് മുമ്പിലാണ് പ്രതിഷേധം. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്നാടിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമായ പരാമർശങ്ങൾ എമ്പുരാനിലുണ്ടെന്നാണ് കർഷക സംഘത്തിന്റെ ആരോപണം.