ആശാ പ്രവര്‍ത്തകരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. ആരോഗ്യമന്ത്രിയുടെ ചേംബറില്‍ വച്ച് നാളെ വൈകിട്ട് മൂന്നുമണിക്കാണ് ചര്‍ച്ച . മൂന്നാംവട്ടമാണ് ആശാപ്രവര്‍ത്തകരെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്. ചര്‍ച്ചയില്‍ വലിയ പ്രതീക്ഷയെന്നും ആശാ പ്രവര്‍ത്തകര്‍. ഓണറേറിയം വര്‍ധനയും പെന്‍ഷനും അടക്കം ചര്‍ച്ചയാകുമെന്ന് സമരനേതാവ് മിനി. കഴിഞ്ഞ തവണത്തെപോലെ ആകരുത്, ആവശ്യങ്ങള്‍ മന്ത്രിക്കും സര്‍ക്കാരിനും അറിയാം. പ്രഖ്യാപനവും ഉറപ്പുകളും വേണ്ടെന്ന് ആശാപ്രവര്‍ത്തകര്‍. ഡിമാന്റുകള്‍ അംഗീകരിച്ച് ഉത്തരവ് ലഭിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂ.