kiifbi-riyas

കേരളത്തിന്‍റെ പശ്ചാത്തല വികസനത്തില്‍  വന്‍ കുതിപ്പാണ് കിഫ്ബിയിലൂടെ പൊതുമരാമത്ത് വകുപ്പ് നടത്തിയത്. 9 വര്‍ഷത്തിനിടെ 33,101 കോടി രൂപയുടെ 511 പദ്ധതികളാണ് കിഫ്ബിയിലൂടെ സാധ്യമാക്കിയത്. സംസ്ഥാനത്തിന്‍റെ അഭിമാനമായി മാറുന്ന ദേശീയ പാത വികസനത്തിന് കേരളം 5580 കോടി ചിലവാക്കുന്നതും കിഫ്ബി വഴിയാണ്.

കഴിഞ്ഞ 9 വര്‍ഷത്തിനിടെ കേരളത്തിന്‍റെ മുഖ‍ച്ഛായ മാറ്റത്തില്‍ നിര്‍ണായക ഇടമുണ്ട് പൊതുമരാമത്ത് വകുപ്പിന്, പ്രകടമായ ആ മാറ്റം പ്രതിഫലിപ്പിക്കുന്നതാണ് കിഫ്ബി വഴിയുള്ള 511 പദ്ധതികള്‍.

മലയോര തീരദേശ പാതകള്‍ കേരളത്തിന് സ്വന്തമാകുന്നതും കിഫ്ബി വഴിയാണ് സാധ്യമാകില്ലെന്ന് കരുതിയിരുന്ന പല പദ്ധതികളും കിഫ്ബിയിലൂടെ സാക്ഷാത്കരിക്കാനായതില്‍  ‌ചാരുതാര്‍ത്ഥ്യമുണ്ടന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. 

ENGLISH SUMMARY:

Through KIIFB, Kerala's Public Works Department has made significant progress in infrastructure development, executing 511 projects worth ₹33,101 crore in nine years. The state is also investing ₹5,580 crore via KIIFB for the prestigious national highway development.