കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനത്തിനിരയായ കഴകക്കാരന്‍ ബി.എ ബാലു രാജിവച്ചു . ഇന്നലെ കൂടല്‍മാണിക്യം ദേവസ്വം ഓഫിസിലെത്തി രാജിക്കത്ത് നല്‍കി. വ്യക്തിപരമായ കാരണത്താലാണ് രാജിയെന്നാണ് കത്തിലുള്ളത്. കഴകം ജോലിക്കെത്തിയ ബാലുവിനെ തന്ത്രിമാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഓഫിസിലേക്ക് മാറ്റിയിരുന്നു.
കഴകക്കാരന്‍ ബാലുവിന്‍റെ രാജി വ്യക്തിപരമെന്ന് കൂടല്‍മാണിക്യം ക്ഷേത്രം ചെയര്‍മാന്‍ പറഞ്ഞു. രാജിക്കാര്യം ദേവസ്വം റിക്രൂട്മെന്‍റ് ബോര്‍ഡിനെയും സര്‍ക്കാരിനെയും അറിയിക്കുമെന്നും ചെയര്‍മാന്‍.