പാലാ ഇടപ്പാടിയില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. അച്ഛന്‍റെ മടിയിലിരുന്ന് ചായകുടിച്ചുകൊണ്ടിരുന്ന കുഞ്ഞാണ് പെട്ടെന്ന് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. ഇടപ്പാടി അഞ്ചാനിക്കല്‍ സോണി ജോസഫിന്റെയും മഞ്ജു സോണിയുടെയും മകള്‍ ജുവാന സോണിയാണ് മരിച്ചത്. ഇവരുടെ ഏകമകളായിരുന്നു ജുവാന.
ഉദര സംബന്ധമായ ചില പ്രശ്‌നങ്ങള്‍ക്ക് കുഞ്ഞിന് മരുന്ന് നല്‍കുന്നുണ്ടായിരുന്നു എന്നാണ് വിവരം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മതൃദേഹം ഇടപ്പാടി സെന്റ് ജോസഫ് പള്ളിയില്‍ സംസ്കരിച്ചു. കുഞ്ഞിന്‍റെ മരണം വീടിനും നാടിനും ഒരുപോലെ ദുഃഖം സമ്മാനിച്ചിരിക്കുകയാണ്.