മുണ്ടകൈ - ചൂരൽമല ഉരുൾപൊട്ടൽ ബാധിതരായ വിദ്യാർഥികൾക്കുള്ള മലബാർ ഗ്രൂപ്പിന്റെ വിദ്യാഭ്യാസ സഹായ പദ്ധതി ഉയിർപ്പ് ഉദ്ഘാടനം ചെയ്തു. കൽപ്പറ്റയിൽ വെച്ചു നടന്ന ചടങ്ങിൽ വയനാട് എംപി പ്രിയങ്ക ഗാന്ധിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ടി.സിദ്ദിഖ് എംഎൽഎയുടെ ‘എംഎൽഎ കെയറുമായി സഹകരിച്ചു നടത്തുന്ന പദ്ധതിയിലൂടെ ദുരന്തമേഖലയിലെ 134 വിദ്യാർഥികൾക്കാണ് വിദ്യാഭ്യാസ സഹായം നൽകുക. ഇതിനായി 2 കോടി രൂപയാണ് മലബാർ ഗ്രൂപ്പ് നീക്കിവെക്കുന്നത്. മലബാർ ഗ്രൂപ്പിൻറെ വിവിധ ബിസിനസ് സംരംഭങ്ങളിലെ തൊഴിൽ നിയമനങ്ങളിൽ ദുരന്തബാധിതർക്ക് മുൻഗണന നൽകുമെന്ന് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു