prithviraj-cinema

നടന്‍ പൃഥ്വിരാജിന് നോട്ടിസ് നല്‍കി ആദായനികുതി വകുപ്പ്. 2022 ഡിസംബറില്‍ നടത്തിയ പരിശോധനകളുമായി ബന്ധപ്പെട്ടാണ് നോട്ടിസ്. അക്കാലത്തെ സിനിമകളുടെ പ്രതിഫലവിവരങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശം. കഴിഞ്ഞമാസമാണ് നോട്ടിസയച്ചത്. എമ്പുരാന്‍ ഇഫക്ടല്ലെന്നും ആദായനികുതി വകുപ്പ് പറയുന്നു. ആന്‍റണി പെരുമ്പാവൂര്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ തുടങ്ങിയവരുടെ സ്ഥാപനങ്ങളും പരിശോധിച്ചിരുന്നു.

അതേസമയം, പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം എമ്പുരാന്‍റെ സഹനിര്‍മാതാക്കാളായ ഗോകുലം ഗ്രൂപ്പിന്‍റെ സ്ഥാപനങ്ങളില്‍ ഇഡി പരിശോധന നടന്നിരുന്നു. രേഖകളും ഒന്നരക്കോടി രൂപയും പിടിച്ചെടുത്തതായി സൂചനയുണ്ട്. പുലര്‍ച്ചെയോടെയാണ് ചെന്നൈ ഓഫിസിലെ പരിശോധന അവസാനിപ്പിച്ചത്. കേസില്‍ ഗോകുലം ഗോപാലനെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും. സാമ്പത്തികയിടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചശേഷം മാത്രമേ ചോദ്യം ചെയ്യലില്‍ തീരുമാനമുണ്ടാകൂ. ഗോകുലം ഗ്രൂപ്പ് വിദേശനാണയവിനിമയച്ചട്ടം ലംഘിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. എമ്പുരാന്‍ സിനിമയ്ക്കയി ചെലവഴിച്ച പണത്തിലും അന്വേഷണം നടന്നെന്നാണ് സൂചന.

ENGLISH SUMMARY:

The Income Tax Department has issued a notice to actor Prithviraj regarding inspections carried out in December 2022. The notice requests him to submit details of the remuneration from the films released during that time. The notice was sent last month, with the Income Tax Department citing the Empuran Effect. The department had also inspected the businesses of Antony Perumbavoor, Listin Stephen, and others.