എറണാകുളം ഗസ്റ്റ്ഹൗസില്‍ നിന്ന് മാധ്യമങ്ങളെ പുറത്താക്കാന്‍ പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ പ്രതികരണം തേടിയതിനുപിന്നാലെയാണ് നടപടി. പിന്നാലെ ഗസ്റ്റ്ഹൗസില്‍നിന്ന് മാധ്യമങ്ങളെ പുറത്താക്കുകയും ചെയ്തു. ആര് പറഞ്ഞിട്ടാണ് മാധ്യമപ്രവര്‍ത്തകര്‍ വന്നതെന്ന് കേന്ദ്രമന്ത്രി ചോദിച്ചെന്ന് ഗസ്റ്റ് ഹൗസ് ജീവനക്കാരന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് പുറത്ത് പോകണമെന്ന് പറഞ്ഞത് മന്ത്രിയുടെ ഗണ്‍മാനാണെന്നും പറഞ്ഞു. നടപടിക്കെതിരെ കെയുഡബ്ല്യുജെ പ്രതിഷേധം അറിയിച്ചു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമങ്ങളോട് ക്ഷുഭിതനാകുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ദിവസം ജബൽപൂരിൽ ക്രിസ്ത്യാനികൾക്കുനേരെയുണ്ടായ അതിക്രമത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകനോട് സുരേഷ് ഗോപി ക്ഷോഭിച്ചിരുന്നു. ചോദ്യംചോദിച്ച മാധ്യമപ്രവർത്തകനോട് പറയാൻ മനസ്സില്ലെന്നും, ഏതാണ് ചാനലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി ചോദിച്ചു.
‘എന്‍റെ നാവ് പോസ്റ്റ്മോർട്ടം ചെയ്തോളൂ. മനസ്സ് പോസ്റ്റ്മോർട്ടം ചെയ്യരുത്. നിങ്ങൾ ആരാ, ആരോടാ ചോദിക്കുന്നേ? വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാ ഇവിടെ? ഇവിടെ ജനങ്ങളാണ് വലുത്. ബി കെയർഫുൾ. സൗകര്യമില്ല പറയാൻ’ എന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.