അരുമപ്രേമികൾ ശ്രദ്ധിക്കണം.... നമ്മുടെ അരുമകൾക്ക് ഇത് ഒട്ടും നല്ലകാലമല്ല. ചെറിയ അശ്രദ്ധയ്ക്ക് വലിയ വിലക്കൊടുക്കേണ്ടിവരുന്ന സമയമാണ്. വളർത്തുമൃഗങ്ങളെ നമ്മൾ പ്രത്യേകം ശ്രദ്ദിക്കുമെങ്കിലും ചില അശ്രദ്ധകള്‍ ഒരുപക്ഷേ അവരുടെ ജീവന്‍ കവര്‍ന്നേക്കാം. സമീപകാലത്ത് വളർത്തുനായ്ക്കളിൽ ഒരു ഗുരുതര വൈറസ് പടർന്നുപിടിക്കുന്നതായി കണ്ടെത്തിയിരിക്കുകയാണ്.
കനൈൻ അഡിനോ വൺ അഥവാ അഡിനോ വൈറസ് ടൈപ്പ് വൺ, വളർത്തുനായ്ക്കളിൽ പടർന്നു പിടിക്കുന്നതായാണ് മൃഗസംരക്ഷണ വിദഗ്ദർ വ്യക്തമാക്കുന്നത്. വൈറസ് പ്രധാനമായും ബാധിക്കുന്നത് നായ്ക്കളുടെ കരളിനെയും കിഡ്നിയെയുമാണ്.
പല രോഗവസ്ഥയുമായി സാമ്യം ഉണ്ടെങ്കിലും ഒരുപക്ഷെ വൈറൽ ബാധ തിരിച്ചറിയാൻ കഴിയാതെവരും. അഡിനോ വൈറസിനെതിരായി വാൻഗാർഡ് എന്ന വാക്സിൻ ഫലപ്രദമാണെങ്കിലും ടൈപ്പ് ടു - ടൈപ്പ് വൺ എന്നിവ ഒന്നിച്ച് പിടിപ്പിടുന്നത് നായ്ക്കളുടെ മരണത്തിന് കാരണമാകും. ടൈപ്പ് ടു - അഡിനോ വൈറസിനെതിരായ വാക്‌സിൻ എടുത്ത നായ്ക്കളിലും ടൈപ്പ് വൺ വൈറസ് പോസിറ്റ്റീവ് ആകുന്നു എന്നതാണ് മറ്റൊരു ഗുരുതര പ്രശ്നം. നായ്ക്കൾ ആഹാരം കഴിക്കാത്ത അവസ്ഥ, രക്തസ്രാവം, ഛർദി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. എന്നാല്‍ ലക്ഷണമില്ലാത്ത ചില നായ്ക്കളിലും അടുത്തിടെ വൈറസ് സ്ഥിരീകരിച്ചതോടെ ആശങ്ക വര്‍ധിക്കുകയാണ്.