കല്ലുപ്പിന് മുകളിൽ മുട്ടുകുത്തി നിന്ന് സമരം കടുപ്പിച്ച് വനിതാ സിപിഒ ഉദ്യോഗാർഥികൾ. സെക്രട്ടേറിയറ്റിന് മുൻപിലെ നിരാഹാരസമരം അഞ്ചാംദിവസത്തിലേക്ക് കടന്നു. നിരാഹാരം അനുഷ്ഠിച്ച ഉദ്യോഗാർഥി ബോധരഹിതയായതോടെ ആശുപത്രിയിലേക്ക് മാറ്റി.
കണ്ണുനിറഞ്ഞുള്ള സമരമുറയിൽ മുട്ടുക്കുത്തിയ കല്ലുപ്പ് കണ്ണീരുപ്പമായി. 964 പേർ ഉൾപ്പെട്ട വനിതാ സിവിൽ പൊലീസ് ഓഫീസർമാരുടെ പി.എസ്.സി റാങ്ക് പട്ടികയിൽ നിയമനം ലഭിച്ചത് 268 പേർക്കാണ്. ലിസ്റ്റിന്റെ കാലാവധി ഈമാസം 19ന് അവസാനിക്കാനിരിക്കെയാണ് ഉദ്യോഗാർഥികൾ സമരം കടുപ്പിച്ചത്.
അഞ്ചുദിവസമായി നിരാഹാരം അനുഷ്ഠിച്ചുവന്ന ഇടുക്കിക്കാരിയായ ബിനുസ്മിത ബോധരഹിതയായി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.. അതേസമയം, അനുരഞ്ജന വഴി തെളിയാതെ ആശാവർക്കർമാരുടെ സമരം 56-ാം ദിവസത്തിലേക്ക് കടന്നു.