തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കൊല്ലം കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രത്തിലെ ഗണഗീത വിവാദത്തിൽ കടയ്ക്കൽ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസത്തെ ഗാനമേളയിൽ ഗണഗീതം പാടിയെന്നും ക്ഷേത്ര പരിസരത്ത് സംഘപരിവാർ സംഘടനകളുടെ കൊടികൾ കെട്ടിയെന്നുമാണ് പരാതി. 

ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഖിൽ ശശിയും ക്ഷേത്ര ഭക്തനായ പ്രഥിനുമാണ് ദേവസ്വം ബോർഡിനും പൊലീസിനും പരാതി നൽകിയത്. പരാതിയുമായി മുന്നോട്ടു പോകുമെന്ന് ഇരുവരും മനോരമ ന്യൂസിനോട് പറഞ്ഞു. 

കൊല്ലം കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രത്തിലെ ഗാനമേളയിൽ ദേശഭക്തിഗാനമാണ് പാടിയതെന്നും ആർഎസ്എസിന്റെ ഗണഗീതം പാടിയിട്ടില്ലെന്നും ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ശ്രീജേഷ് മനോരമ ന്യൂസിനോട് പറഞ്ഞു. ക്ഷേത്രത്തിൽ രാഷ്ട്രീയ ചിഹ്നങ്ങളോ കൊടികളോ ഉപയോഗിച്ചിട്ടില്ല.ദേവസ്വം ബോർഡിന് വിശദീകരണം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. 

ENGLISH SUMMARY:

The Kadakkal police have started an investigation into the Gana Geeta controversy at the Manjipuzha temple in Kottukkal, Kollam, under the Travancore Devaswom Board. The complaint is that the Gana Geeta was sung at the music festival held yesterday and flags of Sangh Parivar organizations were hoisted in the temple premises.