പെണ്‍കുട്ടികള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി നടന്‍ സലിംകുമാര്‍. പെണ്‍പിള്ളേരെല്ലാം നടന്നുപോകുന്നത് മൊബൈലില്‍ സംസാരിച്ചുകൊണ്ടാണെന്നും എന്താണിവര്‍ക്കിത്ര സംസാരിക്കാനുള്ളതെന്നും സലിം കുമാര്‍ ചോദിക്കുന്നു. കോഴിക്കോട് വച്ചുനടന്ന ഒരു പരിപാടിക്കിടെയാണ് സലിം കുമാറിന്റെ വിവാദ പരാമര്‍ശം. ഇന്ന് സാംസ്കാരികമായ കൂട്ടായ്മകള്‍ക്ക് ജനങ്ങള്‍ക്ക് സമയമില്ലെന്നും ഞാനും എന്റെ ഫോണുമാണ് ജീവിതം എന്നു കരുതുന്നവരാണ് ഭൂരിഭാഗമെന്നും സലിംകുമാര്‍ പറയുന്നു.
‘മറ്റുള്ളവരുമായി ആര്‍ക്കും ബന്ധമില്ലാത്ത കാലമാണിത്, പണ്ടൊക്കെ ചായക്കടയിലും വായനശാലയിലും കല്യാണവീട്ടിലും മരണം നടക്കുന്ന വീട്ടിലുമെല്ലാം കൂട്ടായ്മകളുണ്ടായിരുന്നു, മനുഷ്യര്‍ പരസ്പരം കണ്ടു സംസാരിച്ചിരുന്നു, ഇന്ന് ആര്‍ക്കും ഒന്നിനും നേരമില്ല, ഇന്ന് പറവൂരില്‍ നിന്നും കോഴിക്കോട്ടേക്കു വരുന്നവഴിയില്‍ കണ്ട പെണ്‍കുട്ടികളെല്ലാം മൊബൈലില്‍ സംസാരിച്ചുകൊണ്ടാണ് നടക്കുന്നത്, എന്താണിവര്‍ക്കിത്ര പറയാനുള്ളത്, ആരോടാണീ സംസാരിക്കുന്നത്, എല്ലാവരും പഠിക്കുന്ന പിള്ളേരാണ്’– സലിം കുമാര്‍ പറയുന്നു.
താനെല്ലാവരെയും നിരീക്ഷിക്കുകയായിരുന്നുവെന്നും ഹോണ്‍ അടിച്ചാല്‍ പോലും ഈ പെണ്‍കുട്ടികള്‍ സൈഡ് മാറില്ലെന്നും പറയുന്നുണ്ട് സലിം കുമാര്‍. പരിപാടിയില്‍ നിന്നുള്ള വിഡിയോ പുറത്തുവന്നു. അങ്ങേയറ്റം ക്ഷീണിതനായാണ് സലിം കുമാറിനെ വിഡിയോയില്‍ കാണാനാവുക.