എഴുത്തറിവും നാടൻപാട്ടുമായി ആവേശം നിറച്ച് മലയാള മനോരമ ഹോർത്തൂസ് അവധിക്കാല കലാസാഹിത്യ ക്യാംപ്. കാസർകോട് ബേക്കൽ ബീച്ച് പാർക്കിൽ ഒരുക്കിയ ക്യാംപിൽ കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം കുട്ടികളുമായി സംവദിച്ചു. നാടൻപാട്ടിന്റെ വഴികളിലൂടെയായിരുന്നു നാടൻപാട്ട് കലാകാരൻ വിജയൻ ശങ്കരംപാടിയുടെ യാത്ര. കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് ക്യാംപിൽ പങ്കെടുത്തത്. പങ്കെടുത്ത വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.