jeep-accident
  • വാഹനാപകടത്തില്‍ രണ്ടു മരണം
  • കോട്ടയം നാട്ടകത്ത് ലോറി ജീപ്പിലേക്ക് ഇടിച്ചുകയറി രണ്ടു മരണം
  • ജീപ്പ് യാത്രക്കാരാണ് മരിച്ചത്: മൂന്നുപേര്‍ക്ക് പരുക്ക്

എംസി റോഡിൽ  കോട്ടയം നാട്ടകത്ത് നിർമ്മാണ തൊഴിലാളികളെയുമായി പോയ  ജീപ്പും ലോറിയും കൂട്ടിയിടിച്ച്  രണ്ട് ജീപ്പ് യാത്രക്കാർ മരിച്ചു. ജീപ്പ് ഓടിച്ചിരുന്ന തൊടുപുഴ സ്വദേശി സനോഷും ബിഹാർ സ്വദേശി കനയ്യയുമാണ് മരിച്ചത്. ഡ്രൈവർ ഉറങ്ങി പോയതിനെ തുടർന്ന് ജീപ്പ് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

 
ലോറി ജീപ്പിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം |Kottayam |Nattakam |Accident death
Video Player is loading.
Current Time 0:00
Duration 4:25
Loaded: 3.71%
Stream Type LIVE
Remaining Time 4:25
 
1x
  • Chapters
  • descriptions off, selected
  • captions off, selected
  • en (Main), selected

എം.സി. റോഡിൽ നാട്ടകം പോളിടെക്നിക് കോളജിന് മുൻവശത്താണ്  നിർമ്മാണ തൊഴിലാളികളെയുമായി പോയ ജീപ്പ് നിയന്ത്രണം വിട്ട്  ലോഡുമായി വന്ന ലോറിയിലേക്ക് ഇടിച്ചു കയറിയത്. തൊഴിലാളികളെയുമായി പോയ  തൊടുപുഴ സ്വദേശിയായ ഡ്രൈവർ സനോഷ് ഉറങ്ങിപ്പോയതോടെയാണ്  അപകടം. 

അപകടത്തിൽ ജീപ്പിന്റെ മുൻവശം പൂർണമായും തകർന്നു. മുൻവശത്ത് ഇരുന്ന സനോഷും ബിഹാർ സ്വദേശി കനയ്യയും മരിച്ചു . ജീപ്പിൽ ഉണ്ടായിരുന്ന മൂന്ന് അസം സ്വദേശികളെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗളൂരുവിൽ നിന്ന് ലോഡുമായി കോട്ടയത്തേക്ക് വന്ന  ലോറിയുടെ മുൻവശം തകർന്നെങ്കിലും ഡ്രൈവർക്ക് പരുക്കില്ല. എം.സി റോഡിൽ നാട്ടകത്ത്  റോഡ് നവീകരണത്തിന് ശേഷം അപകടം പതിവാണെന്ന് നാട്ടുകാർ 

കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്ന മൂന്ന് അസം സ്വദേശികളിൽ രണ്ടുപേരുടെ പരുക്ക് സാരമുള്ളതാണ്. കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും 

ENGLISH SUMMARY:

A tragic accident occurred in Nattakkath, Kottayam, when a lorry collided with a jeep, resulting in two fatalities and three injuries. The victims, construction workers, include one Malayali and two from Tamil Nadu. The two deceased were seated at the front of the jeep. It is believed that the accident was caused by the driver of the jeep falling asleep, which led to the collision with the lorry.