13 ഇനം നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടുത്തി കൺസ്യുമർ ഫെഡിന്റെ വിഷു ഈസ്റ്റർ സഹകരണ വിപണി ഏപ്രിൽ 12 മുതൽ 21 വരെ. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവര പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവക്കാണ് സബ്‌സിഡി ലഭിക്കുക. പൊതു വിപണിയിൽ 1605 രൂപയിലധികം വില വരുന്ന സാധനങ്ങൾ 1136 രൂപയ്ക്കാണ് കൺസ്യുമർ ഫെഡ് വഴി ലഭ്യമാക്കുന്നത്. 40 ശതമാനത്തോളം വില കിഴിവാണ് ഓരോ ഉപഭോക്താവിനും ലഭ്യമാകുന്നത്.
വില വിവര പട്ടിക
സർക്കാർ സബ്‌സിഡി ഇല്ലാത്ത ഉൽപ്പന്നങ്ങൾക്ക് പൊതു വിപണിയെക്കാൾ 10 മുതൽ 35 ശതമാനം വരെ വിലക്കുറവും കൺസ്യുമർ ഫെഡിൽ ഉണ്ടാകും. ത്രിവേണി സൂപ്പർ മാർക്കറ്റുകൾ വഴി 14 ജില്ലാ കേന്ദ്രങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് വിപണി. തിരുവനന്തപുരത്തെ സംസ്ഥാന ചന്തയിൽ ദിവസേന 300 പേർക്കും, ജില്ലാ തല ചന്തകളിൽ 150 പേർക്കും, മറ്റ് ചന്തകളിൽ 75 പേർക്കുമാകും സബ്‌സിഡി ഇനത്തിൽ സാധനങ്ങൾ ലഭ്യമാക്കുക. കേരളത്തിൽ ആകെ 170 വിപണന കേന്ദ്രങ്ങൾ ആകും ഉണ്ടാകുക. 17 കോടിയുടെ സബ്‌സിഡി ഇനങ്ങളും, 33 കോടിയുടെ നോൺ സബ്‌സിഡി ഇനങ്ങളും ഉൾപ്പടെ 50 കോടി രൂപയുടെ വിൽപ്പനയാണ് കൺസ്യൂമർ ഫെഡ് ലക്ഷ്യമിടുന്നത്.