KSRTC

TOPICS COVERED

കെഎസ്ആര്‍ടിസിയിലെ ബ്രെത്ത് അനലൈസര്‍ പരിശോധനയില്‍ പോസിറ്റീവായതിനെ തുടര്‍ന്ന് പ്രതിഷേധവുമായി ഡ്രൈവര്‍ കുടുംബവുമായി  നിരഹാരസമരത്തില്‍.  ഇന്നേ വരെ മദ്യപിക്കാത്ത വ്യക്തിയാണെന്ന് തിരുവനന്തപുരം പാലോട് ഡിപ്പോയിലെ ഡ്രൈവര്‍  ജയപ്രകാശ് മനോരമ ന്യൂസിനോട് പറഞ്ഞു. വീണ്ടും പരിശോധന നടത്താന്‍ ഗതാഗതമന്ത്രി കെഎസ്ആര്‍ടിസി എംഡിക്ക് നിര്‍ദേശം നല്‍കി.

മദ്യപിക്കാത്ത തന്നെ മദ്യപാനിയാക്കി ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതിന് നീതി തേടിയാണ് ജയപ്രകാശിന്‍റെ സമരം. ഭാര്യയും രണ്ടു മക്കളുമായാണ് പാലോട്   കെഎസ്ആര്ടിസി ഡിപ്പോയില്‍  പാ വിരിച്ചുകിടന്ന പ്രതിഷേധിക്കുന്നത്. 

മദ്യപിക്കാത്ത തന്നെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്ന കാണിച്ച് ജയപ്രകാശ് പൊലീസില്‍ പരാതി നല്‍കി. മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനാണ് പരിശോധന എന്നും അത് ഒഴിവാക്കനാവില്ലെന്നും ഗതാഗമന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു. എന്നാല്‍ സമരമിരിക്കുന്ന ജയപ്രകാശിന് വീണ്ടും പരിശോധന നടത്താന്‍ കെഎസ്ആര്‍ടിസി എംഡിക്ക് നിര്‍ദേശം നല്‍കിയെന്നും ഗതാഗതമന്ത്രി പറഞ്ഞു.

ENGLISH SUMMARY:

A KSRTC driver from Palode depot, Thiruvananthapuram, has launched a hunger strike with his family after being wrongly declared alcohol-positive in a breath analyzer test. Jayaprakash, who claims to have never consumed alcohol, told Manorama News that the result is incorrect. The Transport Minister has directed the KSRTC MD to conduct a retest following the controversy.