ബെംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്കുള്ള സ്വകാര്യ ബസിന്റെ അപകടയാത്രയില്‍ വലഞ്ഞ് യാത്രക്കാര്‍. 'എ വണ്‍ ട്രാവല്‍സി'ന്‍റെ ബസാണ് വിഷുവിന് നാട്ടിലെത്താന്‍ ടിക്കറ്റെടുത്ത മലയാളികളെ വലച്ചത് മഴപെയ്തപ്പോള്‍ ഹെഡ് ലൈറ്റ് കേടായി. തുടര്‍ന്ന് ആംബുലന്‍സിന്‍റെ വെളിച്ചത്തിലാണ് യാത്ര തുടര്‍ന്നതെന്ന് യാത്രക്കാര്‍ പറയുന്നു.ബസിന്‍റെ വൈപ്പറും പ്രവര്‍ത്തിക്കാതായതോടെ ഒരു ഡ്രൈവറെ മാത്രം വച്ചുള്ള യാത്ര അക്ഷരാര്‍ഥത്തില്‍ ദുരിതമായി. കോരിച്ചൊരിഞ്ഞ മഴയില്‍ വെള്ളമത്രയും ബസിനുള്ളിലും നിറഞ്ഞുവെന്നും യാത്രക്കാര്‍ പരാതിപ്പെടുന്നു. ബെംഗളൂരുവില്‍ നിന്നും 12 മണിക്കൂര്‍ കൊണ്ട് സാധാരണഗതിയില്‍ കോട്ടയമെത്തേണ്ട ബസ് 18 മണിക്കൂര്‍ കഴിഞ്ഞാണ് കോട്ടയത്ത് എത്തിച്ചേര്‍ന്നത്. നോണ്‍ എസി ബസില്‍ 1200 രൂപയുടെ ടിക്കറ്റിന് ഇരട്ടി നിരക്ക് വാങ്ങിയെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. അപകടയാത്രയുടെ ദൃശ്യങ്ങള്‍ മനോരമന്യൂസിന് ലഭിച്ചു.