ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ടൗൺഷിപ്പ് ഒരുക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിൽ തൊഴിലാളികളുടെ പ്രതിഷേധം. എസ്റ്റേറ്റ് മാനേജ്മെന്റിൽ നിന്ന് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടാണ് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം. നിലവിൽ സർക്കാരിന്റെ കയ്യിലാണ് ഭൂമിയെന്നും തൊഴിലാളികളെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനാണെന്നും സിഐടിയു ജില്ലാ ട്രഷറർ പി. ഗഗാറിൻ പറഞ്ഞു.
10 മണിയോടെയാണ് പ്രതിഷേധം തുടങ്ങിയത്. എസ്റ്റേറ്റ് കവാടത്തിലെ ഔട്ട്‌ലെറ്റിന്റെ മുന്നിൽ തൊഴിലാളികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ടൗൺഷിപ്പ് നടപ്പിലാകുന്നതോടെ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് സർക്കാർ സംരക്ഷണം നൽകുക, ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, കുടിയിറക്കപ്പെടുന്ന തൊഴിലാളികൾക്ക് അഭയാമൊരുക്കുക എന്നിങ്ങനെയാണ് തൊഴിലാളികളുടെ ആവശ്യം. തൊഴിലാളികളുടെ പ്രശ്നം കാണേണ്ട മര്യാദ ജില്ലാ കലക്ടർ പാലിച്ചില്ലെന്നും തൊഴിലാളികളെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും CITU ജില്ലാ ട്രഷററും സിപിഎം മുൻ ജില്ലാ സെക്രട്ടറി കൂടിയായ പി. ഗഗാരിൻ പറഞ്ഞു
300 ഓളം തൊഴിലാളികൾക്കായി 11 കോടിക്ക് മുകളിൽ ആനുകൂല്യങ്ങൾ ലഭിക്കാനുണ്ട്. ഭൂമിക്കായി സർക്കാർ കെട്ടിവച്ച 44 കോടി രൂപയിൽ നിന്ന് നഷ്ടപരിഹാരം അനുവദിക്കണമെന്നാണ് ആവശ്യം.തങ്ങൾ പുനരധിവാസത്തിന് എതിരല്ലെന്നും സർക്കാർ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും തൊഴിലാളികൾ മുന്നറിയിപ്പ് നൽകി.