അനധികൃത സ്വത്ത് സമ്പാദനക്കേസിലെ സിബിഐ അന്വേഷണത്തില്‍ വിശദീകരണവുമായി കെ.എം.എബ്രഹാം. കിഫ്ബി ജീവനക്കാര്‍ക്കയച്ച വിഷുദിന സന്ദേശത്തിലാണ് നിലപാട് പറഞ്ഞിരിക്കുന്നത്. പരാതിക്കാനായ ജോമന്‍ പുത്തന്‍ പുരയ്ക്കല്‍ അനധികൃതമായി റെസ്റ്റ് ഹൗസ് ഉപയോഗിച്ചതിന് ധനവകുപ്പ് സെക്രട്ടറിയായിരിക്കെ പിഴ ചുമത്തിയതാണ് തന്നോടുള്ള ശത്രുതയ്ക്ക് കാരണം. ഇയാള്‍ക്കൊപ്പം മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും ഒപ്പം ചേര്‍ന്നു. ജേക്കബ് തോമസിനെതിരെ 20 കോടി രൂപയുടെ ക്രമക്കേട് ധനവകുപ്പ് സെക്രട്ടറിയായിരിക്കെ കണ്ടെത്തിയിരുന്നു.
കോടതി അന്വേഷണത്തിനു ഉത്തരവിടും മുന്‍പ് എല്ലാ രേഖകളും പരിശോധിച്ചില്ലെന്ന സംശയവും കെ.എം.എബ്രഹാം ഉയര്‍ത്തുന്നു. ഭാര്യയുമായി ബന്ധപ്പെട്ട മുഴുവന്‍ ബാങ്ക് രേഖകളും പരിശോധിച്ചില്ല. കൊല്ലത്തെ വ്യാപാര സമുച്ചയം സഹോദരന്‍മാരുമായുള്ള കരാറിന്‍റെ അടിസ്ഥാനത്തിലാണെന്നും എല്ലാത്തിനും ബാങ്ക് രേഖയുണ്ടെന്നു പറയുന്ന കെ.എം.എബ്രഹാം സി.ഇ.ഒ സ്ഥാനത്തു നിന്നും രാജിവെയ്ക്കില്ലെന്നും സന്ദേശത്തില്‍ വ്യക്തമാക്കി.