വിഷുവാണ് ...എല്ലാവരും കൈനീട്ടം കൊടുക്കുന്ന ദിവസം. കൊടുക്കുന്നവര്‍ക്ക് ഐശ്വര്യം ഉണ്ടാകുമെന്നും കിട്ടുന്നവര്‍ക്ക് അത് വര്‍ധിക്കുമെന്നുമാണ് വിശ്വാസം. പ്രായമായവര്‍ പ്രായത്തില്‍ കുറവുളളവര്‍ക്കാണ് സാധാരണ കൈനീട്ടം നല്കുന്നത്.
ഇത്തവണ ആരോഗ്യവകുപ്പും കുഞ്ഞുങ്ങള്‍ക്കായി കൈനീട്ടം നല്കുന്നതിനെപ്പറ്റിയാണ് പറയുന്നത് . അതും എസ്എംഎ പോലെ അപൂര്‍വ രോഗം ബാധിച്ച കുഞ്ഞുങ്ങള്‍ക്ക്. ഈ കുട്ടികളുടെ ചികില്‍സയ്ക്കായി ലക്ഷക്കണക്കിന് രൂപ വേണം. അവര്‍ക്കായി ഈ വിഷുക്കാലത്ത് കൈനീട്ടം നല്കണമെന്നാണാവശ്യം.
സര്‍ക്കാരിന്‍റെ കെയര്‍ പദ്ധതിയിലൂടെ അനേകം കുഞ്ഞുങ്ങള്‍ക്ക് ആശ്വാസം നല്കുന്നുണ്ട്. നിലവില്‍ 12 വയസുവരെ ലഭിക്കുന്ന ചികില്‍സാ സഹായം 18 വയസ് വരെയാക്കാനാണ് പദ്ധതിയിടുന്നത്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് മാത്രം കാര്യങ്ങള്‍ സാധിക്കില്ലെന്നും സന്മനസുളളവരും സഹായിക്കണമെന്നുമാണ് ആരോഗ്യവകുപ്പ് അഭ്യര്‍ഥിക്കുന്നത്.
കുഞ്ഞുങ്ങള്‍ക്കായി കൈനീട്ടം നല്കാനുളള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടെ
അക്കൗണ്ട് നമ്പര്‍ – 39229924684
IFSC Code - SBIN0070028