Photo Credit; (instagram, Arun Raj R Nair)
വിഷു ദിനത്തോട് അനുബന്ധിച്ച്, മയക്ക് മരുന്നിന്റെ ദൂഷ്യ വശങ്ങള്‍ പ്രമേയമാക്കി അരുൺരാജ് അണിയിച്ചൊരുക്കിയ കൺസെപ്റ്റ് ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. സിന്തറ്റിക് ലഹരിയായ എംഡിഎംഎയ്ക്ക് അടിമയായി, തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്ക് നീങ്ങുന്ന ഒരു സ്കൂൾ കുട്ടിയും, ആ കുട്ടിയെ തിരുത്തുന്ന കൃഷ്ണ സങ്കല്പത്തേയുമാണ് അരുൺരാജ് കൺസെപ്റ്റ് ഫോട്ടോഷൂട്ടിലൂടെ അവതരിപ്പിച്ചത്.
ഒരു സിനിമ പോലെ കണ്ടിരിക്കാവുന്ന അരുൺ രാജിന്റെ വിഷു കൺസെപ്റ്റ് ചിത്രങ്ങൾ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ഇതുപോലുള്ള സമൂഹിക പ്രസക്തിയുള്ള കണ്ടന്റുകൾ ഇതിന് മുമ്പും കൺസെപ്റ്റുകളാക്കി ശ്രദ്ധ നേടിയിട്ടുള്ള ആളാണ് അരുൺരാജ്. ശരത് ശശിധരൻ, അമൃത, അജാസ്, എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.