വി.എസ് അച്യുതാനന്ദനോടുള്ള ആരാധനയും ഇഷ്ടവും കൊണ്ട് മുൻ പേഴ്സണൽ സ്റ്റാഫ് അംഗം നാട്ടുകാർക്കായി ഒരുക്കിയ ജനകീയ ലാബ് പ്രവർത്തനം തുടങ്ങി. ആലപ്പുഴ മുഹമ്മയിൽ തുടങ്ങിയ ലാബ് വി.എസിനുള്ള പിറന്നാൾ സമ്മാനമാണ്. വി.എസിന്‍റെ പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്ന ലതീഷ് ബി.ചന്ദ്രന്‍റെ നേതൃത്വത്തിലാണ് ജനകീയ ലാബ് സ്ഥാപിച്ചത്. പ്രാദേശിക സിപിഎം ഘടകത്തിന്‍റെ എതിർപ്പിനെ തുടർന്ന് ലാബ് ഉദ്ഘാടനം ചെയ്യാമെന്നേറ്റ മന്ത്രി പി.പ്രസാദ് ചടങ്ങിനെത്തിയില്ല.
വി.എസ് അച്യുതാനന്ദനോടുള്ള ലതീഷ് ബി.ചന്ദ്രന്‍റെ ഇഷ്ടത്തിന്‍റെ പ്രതീകമാണ് മുഹമ്മയിലെ ജനകീയ ലാബ്. മുഹമ്മ പുല്ലൻപാറയിലാണ് ലാബ് പ്രവർത്തിക്കുക. മുൻ എസ്എഫ്ഐ നേതാവും വി.എസ്.അച്യുതാനന്ദന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗവുമായിരുന്ന ലതീഷ്.ബി ചന്ദ്രന്‍റെ നേതൃത്വത്തിലാണ് ജനകീയ ലാബ് സ്ഥാപിച്ചത്. മുഖ്യന്ത്രിയായിരുന്ന വിഎസിന്‍റെ പേഴ്സനൽ സ്റ്റാഫിൽ അഞ്ചു വർഷം പ്രവർത്തിച്ചതിന് ലഭിക്കുന്ന പെൻഷൻ തുക കൂട്ടി വച്ചാണ് ലാബ് നിർമാണം നടത്തിയത്. വിഎസിന്‍റെ കഴിഞ്ഞ ജൻമദിനത്തിൽ തറക്കല്ലിട്ട ലാബ് ജനങ്ങൾക്ക് സ്വന്തം
പി.കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ പ്രതിയാക്കപ്പെട്ടതിനെ തുടർന്ന് ലതീഷിനെ സിപിഎം പുറത്താക്കിയിരുന്നു. കോടതി കുറ്റവിമുക്തനാക്കിയെങ്കിലും പാർട്ടിയിൽ തിരിച്ചെടുത്തില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെ പരാജയപ്പെടുത്തിയാണ് ലതീഷ് വിജയിച്ചത്.
സിപിമ്മിന്‍റെ എതിർപ്പിനെ തുടർന്ന് ലാബിന്‍റെ ഉദ്ഘാടനത്തിൽ നിന്നു സ്ഥലം എംഎൽഎ കൂടിയായ കൃഷിമന്ത്രി പി.പ്രസാദ് വിട്ടു നിന്നു. കെ.സി വേണുഗോപാൽ എംപി ആണ് ഉദ്ഘാടനം ചെയ്തത്
അതിദരിദ്രർക്കും കിടപ്പുരോഗികള്‍ക്കും ലാബിൽ പരിശോധന സൗജന്യമാണ്. ഇപ്പോൾ ബാക്കിയുള്ളവർക്ക് പകുതി തുക നൽകിയാൽ മതി.