mother-demands-son-arrest-drug-addiction-afan-reference-kozhikodeN

ലഹരിക്ക് അടിമയായ മകനെ പൊലിസില്‍ ഏല്‍പ്പിക്കാന്‍ ഒരുങ്ങി അമ്മ. കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയാണ് മകനെ അറസ്റ്റ് ചെയ്ത് ലഹരിവിമോചന കേന്ദ്രത്തിലേക്ക് മാറ്റണമെന്ന അഭ്യര്‍ഥ്യനയുമായെത്തിയത്. എന്നാല്‍ കാക്കൂര്‍ പൊലിസ് തിരിഞ്ഞ് നോക്കിയില്ലെന്നാണ് പരാതി. ചികില്‍സിച്ചില്ലെങ്കില്‍ മറ്റൊരു അഫാനായി മകന്‍ മാറുമെന്ന് മാതാവ് മനോരമ ന്യൂസിനോട് പറഞ്ഞു. 

നിവൃത്തിക്കേടുകൊണ്ടാണ് അമ്മയ്ക്ക് പൊലിസിനെ സമീപിക്കേണ്ടി വന്നത്. അതും സ്വന്തം മകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്. 24കാരനായ മകന്‍ ലഹരി ഉപയോഗിച്ച് കുടുംബാംഗങ്ങളെ മര്‍ദിക്കാനും വീട്ടുസാധനങ്ങള്‍ നശിപ്പിക്കാനും തുടങ്ങിയതോടെയാണ് മാതാവ് സഹായ അഭ്യര്‍ഥനയുമായി കാക്കൂര്‍ പൊലിസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ ഇതൊന്നും ഞങ്ങളുടെ പണിയല്ലെന്ന് പറഞ്ഞ്  മടക്കി അയക്കുകയാണ് പൊലിസ് ചെയ്തത്. 

ലഹരി വിമോചന കേന്ദ്രത്തിലാക്കിയാല്‍ മകനെ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാനാകുമെന്നാണ് ഈ ഉമ്മയുടെ പ്രതീക്ഷ. ഭര്‍ത്താവ് വിദേശത്തും മൂത്ത മകന്‍ ബംഗളൂരുവില്‍ മറ്റൊരു ജോലിയിലുമാണ്. മകന്‍റെ ഭാര്യയും ഒരു വയസുള്ള കുഞ്ഞും മാത്രമാണ് വീട്ടില്‍. പൊലിസ് വിഷയത്തില്‍ ഇടപെടാത്ത സാഹചര്യത്തില്‍ ആരോരുമില്ലാത്ത കുടുംബത്തിന് പൊതുസമൂഹം സംരക്ഷണമൊരുക്കണമെന്നാണ് ഇവരുടെ അഭ്യര്‍ഥന.

ENGLISH SUMMARY:

A mother from Kozhikode approached the Kakkoor police, pleading for the arrest of her drug-addicted son who repeatedly harasses her and destroys household items. She warned that if not admitted to a de-addiction center, he might end up like Afan. However, she alleges that police took no action.