ലഹരി ഇടപാടിന് ഇറങ്ങിയാൽ സ്വത്തുക്കളും നഷ്ടമാകും. ലഹരി കടത്തിന് പിടിയിലാകുന്നവരുടെ സ്വത്ത് കണ്ടുകെട്ടൽ നടപടി പൊലീസ് ശക്തമാക്കി. ഒരു മാസത്തിനിടെ 98 പേരുടെ സ്വത്തുക്കളാണ് കണ്ടു കെട്ടിയത്. 84 വാഹനങ്ങൾ പിടിച്ചെടുത്തപ്പോൾ 14 പേരുടെ ഭൂമിയും വീടും കണ്ടു കെട്ടി. 28 പേരുടെ ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചു. ലഹരി കേസിൽ പിടിയിലാകുന്നതിന് ആറ് വർഷം മുൻപ് വരെ നേടിയ സ്വത്തുക്കൾ മുഴുവൻ ലഹരി ഇടപാടിലൂടെ സ്വന്തമാക്കിയതാണെന്ന് കണക്കാക്കി അവയാണ് കണ്ടു കെട്ടുന്നത്.
കുട്ടികളിലും യുവജനങ്ങള്‍ക്കും ഇടയില്‍ വ്യാപകമാകുന്ന ലഹരി ഉപയോഗം അക്രമവാസന എന്നിവ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്. വിദ്യാര്‍ഥി, യുവജന സംഘടനാ പ്രതിനിധികള്‍, അധ്യാപകസംഘടനകള്‍, രക്ഷാകര്‍തൃ സംഘടനകള്‍, സിനിമ, സാംസ്ക്കാരിക, മാധ്യമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരാണ് യോഗം ചേരുന്നത്.