ലീഗിന് ലഭിച്ച രാജ്യസഭ സീറ്റിലേക്ക് താനില്ലെന്ന് വ്യക്തമാക്കി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്ത് യുഡിഎഫിനെ നയിക്കുകയാണ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ചുമതലയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും വ്യക്തമാക്കി. രാജ്യസഭയിലേക്ക് പുതുമുഖത്തെയോ യുവാവിനേയോ പരിഗണിക്കുമെന്നും നേതൃത്വം. രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞാല്‍ ലീഗ് അവകാശവാദം ഉന്നയിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.
രാജ്യസഭയിലേക്ക് സജീവമായി േപര് പരിഗണിക്കുന്നുവെന്ന് ചില കോണുകളില്‍ നിന്നു വന്ന ചര്‍ച്ചകള്‍ക്ക് മറുപടിയായാണ് പികെ കുഞ്ഞാലിക്കുട്ടി തന്നെ തീരുമാനം പ്രഖ്യാപിച്ചത്. രാജ്യസഭയിലേക്ക് പികെ കുഞ്ഞാലിക്കുട്ടിയുടെ പേരു വച്ച് വെറുതെ ചര്‍ച്ച നടത്തേണ്ടതില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും വ്യക്തമാക്കി. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കാനുളള ചുമതലയാണ് പി.കെ കുഞ്ഞാലിക്കുട്ടിയെ പാര്‍ട്ടി ഏല്‍പിച്ചത്.
രാജ്യസഭയിലേക്ക് ലീഗ് പരിഗണിക്കുന്നത് പുതുമഖത്തേയോ യുവാവിനോ ആണ്. റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി ജയിക്കുകയും ആ മണ്ഡലം നിലനിര്‍ത്തുകയും ചെയ്യുകയാണങ്കില്‍ വയനാട് സീറ്റിനു വേണ്ടി മുസ്്ലീംലീഗ് അവകാശവാദം ഉന്നയിക്കില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി നിലപാട് വ്യക്തമാക്കി.