കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനേക്കാൾ കണ്ണൂർ ജില്ലയിൽ എൽ ഡി എഫിന് കുറഞ്ഞത് 2.12 ലക്ഷം വോട്ടുകൾ. എൽ ഡി എഫിൻ്റെ വോട്ടുകൾ യു ഡി എഫിലേക്കും ബി ജെ പി യിലേക്കും പോയിയെന്നാണ് കണക്കുകൾ വ്യക്തമാകുന്നത്. എൽ ഡി എഫിന് വോട്ടുകൾ നഷ്ടമായപ്പോൾ യു ഡി എഫിന് 1.54 ലക്ഷം വോട്ടിൻ്റെ വർധനയാണുണ്ടായത്.

കണ്ണൂർ എന്ന പാർട്ടി കോട്ടയിൽ ഇതു പോലെ ഒരു  തോൽവി സി പി എം കണ്ടിട്ടില്ല. തോൽവിയുടെ കാര്യ കാരണങ്ങളിലേക്ക് ഔദ്യോഗികമായി  സി പി എം ഇപ്പോൾ കടന്നിട്ടുമില്ല. പക്ഷേ ചില കണക്കുകൾ തെളിയിക്കുന്നത്, സി പി എം കണ്ണൂരിൽ ഏറ്റു വാങ്ങിയ ദയനീയ തോൽവിയുടെ ആഘാതമാണ്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും എൽ ഡി എഫ് കൺവീനറും എല്ലാമുള്ള  കണ്ണൂരിൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ടു ലക്ഷത്തി പന്ത്രണ്ടായിരം വോട്ടിൻ്റെ കുറവ് ഉയർത്തുന്നത് ,പാർട്ടിയുടെ നിലനിൽപ്പിനെ പോലുമാണ് 2021 ൽ 8 ,75,296 വോട്ട് കിട്ടിയപ്പോൾ ഇത്തവണ  അത് 6,62,781 ആണ് 

എൽ ഡി എഫ് തകർന്നടിഞ്ഞപ്പോൾ ജില്ലയിൽ യു ഡി എഫ് അധികമായി നേടിയത്. 1.54 ലക്ഷത്തിൻ്റെ വോട്ടാണ്.2021 ൽ 6,06, 35  വോട്ടു കിട്ടിയ യു ഡി എഫിന് ഇത്തവണ ലഭിച്ചത് 7, 60,380 വോട്ടുകളാണ്. ബി ജെ പിക്ക് വർദ്ധിച്ചത് 60, 200 വോട്ടുകൾ. പാർട്ടി ശക്തി കേന്ദ്രങ്ങളിലെ ബൂത്തിൽ പോലും 50 മുതൽ 100 വരെ വോട്ടുകൾ സി പി എമ്മിന് നഷ്ടമായിട്ടുണ്ട്. ന്യൂന പക്ഷ വോട്ടുകളിൽ പ്രതീഷ വെച്ച് മത്സരത്തിനിറങ്ങിയ എൽ ഡി എഫിന് പാർട്ടി വോട്ടുകൾ പോലും കിട്ടിയില്ലയെന്നതാണ് യാഥാർഥ്യം.

ENGLISH SUMMARY:

LDF lost 2.12 lakhs vote in Kannur