പാനൂരില്‍ ഷാഫി പറമ്പിലിന്റെ റോഡ് ഷോയിലും പ്രകടനത്തിലും വനിതാലീഗിനെ വിലക്ക് മുസ്ലിം ലീഗ്. വനിതാലീഗ് പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചാല്‍ മാത്രം മതിയെന്നും ആവേശത്തിമിര്‍പ്പിന് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ലെന്നുമാണ് നിര്‍ദേശത്തില്‍ പറയുന്നത്. കൂത്തുപറമ്പ് മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദിന്റേതാണ് സന്ദേശം. വടകരയില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ പ്രവര്‍ത്തകര്‍ നൃത്തം ചെയ്തിരുന്നു. ഇതാണ് നേതൃത്വത്തെ പ്രകോപിപ്പിച്ചെതന്നാണ് കരുതുന്നത്.