വികസനത്തിനായി നിലകൊള്ളുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. എല്ലാവരുടേയും മന്ത്രിയായി പ്രവര്‍ത്തിക്കുമെന്നും ഒരു മതത്തിന് വേണ്ടി മാത്രമായല്ല നിലകൊള്ളുകയെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. വികസനത്തിനെതിരായ പ്രചാരണം തള്ളിക്കളയും. കേന്ദ്രപദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കേണ്ടതെങ്ങനെയെന്ന് അറിയാം. ആശയപരമായ വിയോജിപ്പുകളുണ്ടാകുമെന്നും എന്നാല്‍ അത് കേരളത്തിന്‍റെ മുന്നോട്ട് പോക്കിന് തടസമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, താന്‍ മന്ത്രിയായത് സുരേഷ്ഗോപി ജയിച്ചത് കൊണ്ട് മാത്രമാണെന്നും കേന്ദ്രമന്ത്രിയായി സുരേഷ് തുടരണമെന്നും അദ്ദേഹം പറഞ്ഞു.