സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍ കുടിശികയില്‍ ഒരു ഗഡു ഈ മാസം വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. അഞ്ചുമാസത്തെ പണമാണ് കുടിശികയായുള്ളത്. കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കുന്നില്ലെന്നും ഒരുമാസത്തെ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ 900 കോടി രൂപയാണ് ആവശ്യമായി വരുന്നതെന്നും പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടിസിന് മറുപടിയായി മന്ത്രി അറിയിച്ചു. കേന്ദ്രസര്‍ക്കാരിനെതിരെ ഒരുമിച്ച് സമരത്തിന് തയ്യാറുണ്ടോയെന്നും അദ്ദേഹം പ്രതിപക്ഷത്തോട് ചോദിച്ചു. എന്നാല്‍ പാവങ്ങള്‍ക്ക് പെന്‍ഷന്‍ കൊടുക്കാനെന്ന് പറഞ്ഞ് നികുതി കൂട്ടുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ മറുപടി.

ENGLISH SUMMARY:

Kerala govt to distribute one month's social welfare pension this month. 900 cr is needed for distribution says finance minister KN Balagopal in Assembly.