വയനാട്ടിൽ പ്രിയങ്കയ്ക്കായി പ്രചാരണത്തിനിറങ്ങുമെങ്കിലും പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ പോകില്ലെന്ന് കെ.മുരളീധരൻ. വട്ടിയൂർക്കാവ് വിട്ട് എങ്ങോട്ടുമില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി ഇറങ്ങും. വട്ടിയൂർക്കാവ് സ്വന്തം കുടുംബം പോലെയാണ്. വിട്ടുപോകേണ്ടിവന്നത് പാർട്ടി ആവശ്യപ്പെട്ടതുകൊണ്ടാണെന്നും മുരളീധരൻ മനോരമന്യൂസിനോട് പറഞ്ഞു.