ഫയല്‍ ചിത്രം

രമേശ് ചെന്നിത്തലയുമായി ഒരു അഭിപ്രായ ഭിന്നതയുമില്ലെന്ന് പ്രതിപക്ഷ നേതാവ്. യുഡിഎഫ് യോഗത്തിൽ സംസാരിക്കാൻ അവസരം നൽകിയില്ല എന്ന കടുത്ത പരാതി ചെന്നിത്തല ഉയർത്തിയെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു വി.ഡി. സതീശൻ. അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ പരസ്പരം പറഞ്ഞു തീർക്കും എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. വിഡിയോ റിപ്പോര്‍ട്ട് കാണാം.

യുഡിഎഫ് നേതാക്കളും എംപിമാരും പങ്കെടുത്ത യുഡിഎഫ് യോഗത്തിൽ സംസാരിക്കാൻ അവസരം നൽകിയില്ല എന്നതായിരുന്നു മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ കടുത്ത അതൃപ്തിക്ക് കാരണം. ഇതെ തുടർന്നാണ് പ്രതിപക്ഷ നേതാവ് അദ്ദേഹത്തെ വീട്ടിലെത്തി സന്ദർശിച്ചത്. ഭിന്നത തള്ളാതെയായിരുന്നു ചെന്നിത്തലയുടെ മറുപടി.

യുഡിഎഫ് യോഗത്തിന് ശേഷം നേതാക്കൾക്കായി ഒരുക്കിയ അത്താഴത്തിൽ ചെന്നിത്തല പങ്കെടുത്തിരുന്നില്ല. എന്തെങ്കിലും തെറ്റു പറ്റിയാൽ നേരിട്ടെത്തി ക്ഷമ ചോദിക്കാൻ മടിയില്ലെന്നും സതീശനും കുടുംബത്തിൽ പ്രശ്നമില്ലെന്ന് ചെന്നിത്തലയും പറഞ്ഞതോടെ പരസ്യ വിവാദം അവസാനിക്കുമോ എന്നും ബ്രേക്ക്ഫസ്റ്റ് ഡിപ്ലമസിയിലൂടെ ഇരുവർക്കും ഇടയിലെ മഞ്ഞുരുകുമോ എന്നുമാണ് ഇനി കാണേണ്ടത്.