posters-against-cpm-leader-

പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി സജിമോനെതിരെ തിരുവല്ല നഗരത്തിൽ പോസ്റ്ററുകൾ. സജിമോനെ പാർട്ടി തിരിച്ചെടുത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെയാണ് തിരുവല്ല പൗരസമിതിയുടേതെന്ന പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പാർട്ടി തീരുമാനം റിപ്പോർട്ട് ചെയ്യാൻ ഇന്നലെ വിളിച്ച തിരുവല്ല നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ ബഹളം നടന്നിരുന്നു. യോഗത്തിൽ പങ്കെടുക്കാനെത്തിയ സി.സി സജിമോനെ യോഗത്തില്‍ നിന്നും ഒഴിവാക്കി തീരുമാനം റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുകയായിരുന്നു. തര്‍ക്കത്തിനൊടുവില്‍ പ്രതിയായ സി.പി.എം നേതാവിനെ യോഗത്തില്‍ നിന്നും ഇറക്കിവിട്ടു. വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയായതിനെ തുടർന്ന് ഡിസംബറിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയ സി.സി സജിമോനെ കഴിഞ്ഞ ദിവസമാണ് തിരിച്ചെടുത്തത്.

 
ENGLISH SUMMARY:

Posters against CPM leader CC Sajimon accused in molestation case in Thiruvalla