person-pasting-posters-on-t

പി.പി കിറ്റും ഹെൽമെറ്റും ധരിച്ച് പാലക്കാട് ഡി.സി.സി ഓഫിസിന്റെ ചുമരിൽ പോസ്റ്റർ ഒട്ടിക്കുന്നയാളിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. രാത്രി ഒൻപതരയ്ക്കും പത്തിനുമിടയിലാണ് ചുമരിൽ പോസ്റ്റർ ഒട്ടിച്ചത്. ആലത്തൂരിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡി.സി.സി പ്രസിഡൻ്റ് രാജി വയ്ക്കണമെന്നായിരുന്നു പോസ്റ്ററിലെ ആവശ്യം. പോസ്റ്റർ ഒട്ടിച്ചത് കോൺഗ്രസ് പ്രവർത്തകരല്ലെന്നും സാമൂഹ്യ വിരുദ്ധനെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ദൃശ്യങ്ങൾ സഹിതം പൊലീസിൽ പരാതി നൽകുമെന്ന് ഡി.സി.സി പ്രസിഡൻ്റ് എ.തങ്കപ്പൻ അറിയിച്ചു.

 
ENGLISH SUMMARY:

The person pasting posters on the wall of DCC office in Palakkad was caught on CCTV