mv-govindan-cpm-failure

എസ്എഫ്ഐയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് എംവി ഗോവിന്ദന്‍. എസ്എഫ്ഐയ്ക്കുണ്ടാകുന്ന വീഴ്ചകള്‍ അവര്‍ പരിഹരിക്കും ക്യാംപസുകളിലെ റാഗിങ് ഉള്‍പ്പെടെ തടഞ്ഞ പ്രസ്ഥാനമാണ് എസ്എഫ്ഐ, തെറ്റായ പ്രവണതകളെ ന്യായീകരിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐയെപ്പറ്റി ബിനോയ് വിശ്വം പറഞ്ഞത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ഇടതുപക്ഷ പ്രസ്ഥാനത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കേന്ദ്രകമ്മിറ്റി അംഗീകരിച്ചത് സംസ്ഥാനകമ്മിറ്റിയുടെ കണ്ടെത്തലെന്ന്  പറഞ്ഞ ഗോവിന്ദന്‍ മുഖ്യമന്ത്രിയായാലും പാര്‍ട്ടി സെക്രട്ടറിയായാലും തെറ്റ് എന്തെങ്കിലുമുണ്ടെങ്കില്‍ തിരുത്തും. തെറ്റ് തിരുത്തുമെന്ന തീരുമാനത്തെ മുഖ്യമന്ത്രിയുടെ ശൈലിയായി വ്യാഖ്യാനിക്കേണ്ട. എവിടെയൊക്കെ അഹന്ത ഉണ്ടോ അവിടെയൊക്കെ തിരുത്തുമെന്നും പറഞ്ഞു