New Delhi 2023 August 22 : M A Baby , Former Minister of General Education of Kerala ,  Communist Party of India (Marxist) (CPM) Leader
  @ Rahul R Pattom

M A Baby

TOPICS COVERED

തോമസ് ഐസക്കിന് പിന്നാലെ കടുത്ത വിമര്‍ശനവുമായി സിപിഎം പി ബി അംഗം എം. എ ബേബി. വാക്കും പ്രവർത്തിയും ജീവിതശൈലിയും പ്രശ്നങ്ങളായിട്ടുണ്ടോയെന്ന് പരിശോധിക്കണമന്നും എം എ ബേബി വിമര്‍ശിച്ചു. ജനങ്ങളെ കേള്‍ക്കാന്‍ പാര്‍ട്ടി തയാറാവണമെന്നും എം.എ ബേബി എഴുതിയ ലേഖനത്തില്‍ പറയുന്നു.

പാര്‍ട്ടി തിരുത്തലിലേക്ക് പോയേ മതിയാവൂ എന്നും അല്ലെങ്കില്‍ ദുരവസ്ഥക്ക് പരിഹാരം കാണാനാകില്ലെന്നുമാണ് എം എ ബേബിയുടെ രൂക്ഷവിമര്‍ശനം. നിരാശ പരത്തുന്നതാണ് ഇടതുപക്ഷത്തിന്റെ അവസ്ഥ. സിപിഎം സ്വാധീനത്തിൽ നിന്ന് പോലും ബിജെപിക്ക് വോട്ട് ചോർന്നത് ഉത്കണ്ഠാജനകമെന്നും എം എ ബേബിയുടെ ലേഖനത്തില്‍ പറയുന്നു. നേതാക്കളുടെ  വാക്കും പ്രവർത്തിയും ജീവിതശൈലിയും പ്രശ്നങ്ങളായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും എം എ ബേബി ആവശ്യപ്പെടുന്നു. 

പാര്‍ട്ടിയുടെ ബഹുജന സ്വാധീനത്തിൽ ചോർച്ചയും ഇടിവും സംഭവിച്ചു. ഉൾപാർട്ടി വിമർശനങ്ങൾ ഉൾക്കൊള്ളാനും തിരുത്താനും തയ്യാറാകണം.  ജനങ്ങളോട് പറയുന്നത് പോലെ ജനങ്ങൾ പറയുന്നത് കേൾക്കുകയും വേണം ഇടതുപക്ഷം തയാറാവണമെന്ന് എ എ ബേബിയുടെ ലേഖനത്തില്‍ പറയുന്നു. നിർവ്യാജ്യം തിരുത്തിന് തയ്യാറായില്ലെങ്കിൽ വലിയ തിരിച്ചടിയുണ്ടാകും.  ഇന്ത്യന്‍ പാര്‍ലെന്‍റിലുള്ളത് ഇടതുപക്ഷത്തിന്‍റെ ശോഷിച്ച സാന്നിധ്യമാണെന്നും എം എ ബേബി സമ്മതിക്കുന്നു. പാര്‍ട്ടി തെറ്റുതിരുത്തല്‍ നടപടികളിലേക്ക് കടക്കാനിരിക്കെയാണ് എം.എം ബേബിയുടെയും വിമര്‍ശനം

ENGLISH SUMMARY:

MA Baby criticism against ldf